എച്ച്‌പിവി വാക്‌സിൻ ഡ്രൈവിന് ഇന്ന് തുടക്കം

കൊച്ചി
സ്‌ത്രീകൾക്ക് വരുന്ന ഗർഭാശയ ഗള അർബുദത്തിനെ പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന എച്ച്‌പിവി വാക്‌സിൻ ഡ്രൈവ് ജില്ലയിൽ ശനിയാഴ്‌ച തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ രണ്ടിന് എറണാകുളം ജനറൽ ആശുപത്രിയിലെ ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ ജില്ലാ ഉദ്‌ഘാടനം നിർവഹിക്കും.
ശനിയാഴ്‌ചമുതൽ മൂന്നുമാസമാണ് ക്യാന്പയിൻ. ഇൗ കാലയളവിൽ 14 വയസ്സ് പൂർത്തിയാകുന്ന പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ സൗജന്യമായി നൽകും. ഇന്ത്യയിലെ സ്‌ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാമത്തേതാണ് ഗർഭാശയ ഗള അർബുദം. ഇതിനെതിരെ എടുക്കുന്ന എച്ച്‌പിവി വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ്. ജില്ലയിലെ 15,934 പെൺകുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഡിഎംഒ പറഞ്ഞു. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. വാക്‌സിൻ ബുക്ക് ചെയ്യാൻ വെബ്‌സൈറ്റ്: https://uwin.mohfw.gov.in/home










0 comments