പുതിയ കോമ്പോസിറ്റ് എൽപിജി സിലിണ്ടറുമായി എച്ച്പിസിഎല്‍

കൊച്ചി
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) പുതിയ കോന്പോസിറ്റ് എൽപിജി സിലിണ്ടർ ‘എച്ച്പി നവ്യ' വിപണിയിലിറക്കി. 10 കിലോയുള്ള സിലിണ്ടർ തുരുമ്പുപിടിക്കാത്തതും സുരക്ഷിതവുമാണെന്നും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ടിലൂടെയും വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
സിലിണ്ടറിലെ ശേഷിക്കുന്ന വാതകത്തിന്റെ അളവ് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും രണ്ടാമത്തെ എൽപിജി സിലിണ്ടർ ആവശ്യമായ വീടുകൾക്കും ഇത് അനുയോജ്യമാണെന്നും ബംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം നടത്തിയശേഷം മറ്റു നഗരങ്ങളിലും ലഭ്യമാക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.











0 comments