താലൂക്ക് ആസ്ഥാന ആശുപത്രിക്ക് അംഗീകാരം

കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി
കോതമംഗലം
താലൂക്ക് ആസ്ഥാന ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ് അംഗീകാരം. പൊതു ആരോഗ്യമേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. അന്തർദേശീയ നിലവാര നിർണയ ഏജൻസിയായ ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ അംഗീകരിച്ചതാണ് എൻക്യുഎഎസ് സർട്ടിഫിക്കേഷൻ.
ജില്ലയിലെ മലയോരമേഖലകളിലുള്ളവർ ആശ്രയിക്കുന്ന പ്രധാന ആരോഗ്യസ്ഥാപനമായ കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിച്ചതിലൂടെയും മെച്ചപ്പെട്ട ചികിത്സാസേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചതിലൂടെയുമാണ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പത്ത് വർഷംകൊണ്ടാണ് നിലവിലുള്ള വികസനങ്ങളെല്ലാം സാധ്യമായത്. മുൻ എംഎൽഎ ആന്റണി ജോൺ ഇടപെട്ടതുമൂലം വൻ വികസനങ്ങളാണ് ആശുപത്രിയിൽ നടന്നത്.








0 comments