ad
Deshabhimani

ആദരിച്ചു

Honored

ഡോ. ശ്വേത മനോഹറിനെ കെ ജെ മാക്സി എംഎൽഎ വീട്ടിലെത്തി 
ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Apr 30, 2026, 02:24 AM | 1 min read

കൊച്ചി


എംബിബിഎസ്‌ നേടിയ ശ്വേത മനോഹറിനെ കെ ജെ മാക്സി എംഎൽഎ വീട്ടിലെത്തി ആദരിച്ചു.

ശ്വേത പ്ലസ് ടു വിദ്യാർഥിനിയായിരിക്കെയാണ്‌ കോവിഡ് ബാധിച്ച് അച്ഛൻ മനോഹർ മരിച്ചത്‌.


സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മനോഹറിന്റെ സ്വപ്‌നമായിരുന്നു മകളെ ഡോക്ടറാക്കണമെന്നത്‌. അച്ഛന്റെ ആഗ്രഹം സഫലമാക്കണമെന്ന ലക്ഷ്യത്തോടെ പഠിച്ച ശ്വേത പ്രതിസന്ധികളോട് പോരാടി, കഠിനാധ്വാനത്തിലൂടെ എംബിബിഎസ് പൂർത്തിയാക്കി. മട്ടാഞ്ചേരി ചെർളായി ലോക്കൽ സെക്രട്ടറി എം എ താഹ, ചക്കാമാടം ബ്രാഞ്ച് സെക്രട്ടറി കെ എം സലാഹുദ്ധീൻ എന്നിവരും എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home