16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

പ്രതി ആയുഷ്
പെരുമ്പാവൂർ
വാഴക്കുളം കുന്നുവഴിയിൽ 16 കോടിയുടെ 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ്(39) അറസ്‌റ്റിലായത്. കുന്നുവഴിയിൽ എറണാകുളം റൂറൽ എസ്‌പിയുടെ ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതി സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവാണ് ആദ്യം കണ്ടെടുത്തത്. സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
തുടർന്ന് പ്രതി താമസിച്ചിരുന്ന നന്മ ഫ്ലാറ്റിലെ ആറാം നമ്പർ മുറിയിൽനിന്ന് 16 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ ഇതേ ഫ്ലാറ്റിലെ പത്താമത്തെ നിലയിലാണ് താമസിക്കുന്നത്. ആയുഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താമസസ്ഥലത്ത് കൂടുതൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഒരാഴ്ചമുമ്പാണ് ഇയാൾ ഇവിടെ താമസത്തിനെത്തിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്.










0 comments