ad
Deshabhimani

മൂലം ജലോത്സവ ഘോഷയാത്ര ഇന്ന്

നോതതോസ
വെബ് ഡെസ്ക്

Published on Jun 25, 2026, 02:05 AM | 1 min read

മങ്കൊമ്പ്

മുഹറം അവധിയിൽ സർക്കാർ മാറ്റംവരുത്തിയ സാഹചര്യത്തിൽ 26ന് നടത്താൻ തീരുമാനിച്ചിരുന്ന ചന്പക്കുളം മൂലം വള്ളംകളി സാംസ്‌കാരിക ഘോഷയാത്ര സ്‌കൂൾ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സൗകര്യം പരിഗണിച്ച് വ്യാഴാഴ്‌ച നടത്തും. 25ന് നടത്താൻ നിശ്ചയിച്ചിരുന്ന കൈകൊട്ടിക്കളി മത്സരം വെള്ളിയാഴ്‌ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക ഘോഷയാത്ര സമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home