ad
Deshabhimani

മഴയില്ല, വരണ്ടുണങ്ങി നിലം

ചിറ്റൂർ പ്രദേശത്ത് നെൽപ്പാടം വരണ്ടുണങ്ങിയനിലയിൽ

ചിറ്റൂർ പ്രദേശത്ത് നെൽപ്പാടം വരണ്ടുണങ്ങിയനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jun 25, 2026, 02:02 AM | 1 min read

പാലക്കാട്‌

ജൂൺ അവസാനത്തിലും മഴയില്ലാതെ മാനം. തിമർത്ത്‌ പെയ്യേണ്ട മൺസൂണിൽ വരണ്ടുണങ്ങി നിലം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഇ‍ൗ മാസം ഇതുവരെ 33 ശതമാനം മഴ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. സാധാരണ 354.7 മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടത്‌. എന്നാൽ, 237.9 മില്ലിമീറ്റർ മാത്രമാണ്‌ ലഭിച്ചത്‌. നിലവിൽ മഴ കുറവുള്ള "ഡെഫിഷ്യന്റ്‌' വിഭാഗത്തിലാണ്‌ ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്ത് പൊതുവെ കാലവർഷത്തിൽ 31 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഇടവപ്പാതിയിൽ നിറഞ്ഞൊഴുകിയ അണക്കെട്ടുകളെല്ലാം ശോഷിച്ച അവസ്ഥയിലാണ്‌. വേനലിൽ അടിവശം കണ്ട അണക്കെട്ടുകളെയെല്ലാം മഴ ചതിച്ചു. വരും ദിവസങ്ങളിലും ആവശ്യമായ മഴ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കും. നിലവിൽ ഒന്നാം വിളയിറക്കിയ നെൽപ്പാടങ്ങളെല്ലാം വരണ്ടുണങ്ങുകയാണ്‌. പലയിടത്തും ഞാർ കരിഞ്ഞു. ഭൂമി പാട്ടത്തിനെടുത്താണ്‌ പലരും കൃഷി ചെയ്യുന്നത്‌. മഴ കനിഞ്ഞില്ലെങ്കിൽ കൂടുതൽ കടക്കെണിയിലാകുമെന്നും കർഷകർ പറയുന്നു. അതേസമയം വരും ദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഞായറാഴ്‌ച മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home