ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയസംഗമം ഒക്ടോബർ 4-ന്

ഡോ. തോമസ് കോശി
കൊച്ചി
ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും ഒക്ടോബർ നാലിന് കൊച്ചി ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ പകൽ 11 ന് നടക്കും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഡോ. തോമസ് കോശിക്ക് സമ്മാനിക്കും.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളും കുടുംബാംഗങ്ങളും ഒത്തുചേരും. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷനാകും. രാവിലെ 10 ന് നടക്കുന്ന ബോധവൽക്കരണ ക്ലാസ് ഡോ. ജോ ജോസഫ് നേതൃത്വം നൽകും. 12 ന് നടക്കുന്ന മെഡിക്കൽ പാനലിൽ ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് ജോൺ തോമസ്, ഡോ. മുരുകൻ പി, ഡോ. ജോ ജോസഫ്, ഫെൽവിൻ മാത്യു, ഡോ. നിഷ വിക്രമനൻ എന്നിവർ ഹൃദ്‌രോഗസംബന്ധിയായ സംശയങ്ങൾക്ക് മറുപടി നൽകും.
വൊക്കേഷണൽ എക്സലൻസ് അവാർഡിന് അർഹനായ ഡോ. തോമസ് കോശി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറാണ്. കാർഡിയോതൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ പ്രാഗല്‌ഭ്യത്തിനാണ് അംഗീകാരം. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.









0 comments