ad
Deshabhimani

"ഹൃദയവർഷം’ സംഘാടകസമിതി 
രൂപീകരിച്ചു

Heart year

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹൃദയവർഷം’ പരിപാടിയുടെ സംഘാടക
സമിതി രൂപീകരണയോഗം ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:30 AM | 1 min read

വൈറ്റില


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുവർഷം നീളുന്ന ഹൃദ്‌രോഗ നിർണയ ക്യാന്പയിൻ "ഹൃദയവർഷം’ ജൂലൈ അഞ്ചിന് വൈറ്റിലയിൽ കനിവ് ജില്ലാ ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യും.


30 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാം. വൈറ്റിലയിൽ നടക്കുന്ന ക്യാന്പയിന്റെ വിജയത്തിനായി സംഘാടകസമിതി രൂപികരിച്ചു. ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. പി ബി സുധീർ അധ്യക്ഷനായി.


പി ആർ സത്യൻ, ബീന ദിവാകരൻ, മാർട്ടിൻ പയ്യപ്പിള്ളി, കെ ആർ സീനമോൾ, എം ടി മഹേഷ് എന്നിവർ സംസാരിച്ചു. ടൈറ്റസ് കൂടാരപ്പിള്ളി കൺവീനറായും എം ടി മഹേഷ് കോ–ഓർഡിനേറ്ററായും 151 അംഗ സംഘാടകസമിതി രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home