ഹെഡ്‌ലോഡ് യൂണിയൻ കുടുംബസംഗമം

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കലൂർ ബ്രാഞ്ച് കുടുംബസംഗമം സിഐടിയു ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കലൂർ ബ്രാഞ്ച് കുടുംബസംഗമം സിഐടിയു ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. കെ വി മനോജ്, സോജൻ ആന്റണി, കെ ഡോൺസൺ, പി കെ സാബു, വി എസ് പ്രദീപ്‌കുമാർ, എം ജെ ഷിനീഷ്, എൻ ആർ സതീഷ്‌കുമാർ, കെ പി ബെന്നി, എന്നിവർ സംസാരിച്ചു.
തൊഴിലാളികുടുംബാംഗങ്ങളുടെ കലാപരിപാടികളും യൂണിയൻ അംഗം പി കെ കാർത്തികേയന്റെ മാജിക് ഷോയുമുണ്ടായി. ഓഫീസ് നവീകരണത്തിന് പ്രവർത്തിച്ച അംഗങ്ങളെ ആദരിച്ചു.
കാക്കനാട്
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൈറ്റില ബ്രാഞ്ച് കുടുംബസംഗമം സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. എൻ സതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ് ജബ്ബാർ അധ്യക്ഷനായി. വൈറ്റില ലോക്കൽ സെക്രട്ടറി പി ബി സുധീർ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ പി ബിനു, കെ വി റാഫി, എം എച്ച് ഹനോഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.










0 comments