കൊയ് ത്തുത്സവം നടത്തി

കേരള കർഷകസംഘം മാറാടി വില്ലേജ് കമ്മിറ്റി നടത്തിയ നെൽക്കൃഷിയുടെ കൊയ് ത്തുത്സവം കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
കേരള കർഷകസംഘത്തിന്റെ തരിശുരഹിത നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപൂരം പാടശേഖരത്തില്‍ ഒരു വ്യക്തിയുടെ സ്ഥലത്താണ് കൃഷി ചെയ്തത്. കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.
കേരള കർഷകസംഘം വില്ലേജ് പ്രസിഡന്റ് പി എൻ സോമൻ അധ്യക്ഷനായി. പഞ്ചായത്തിൽ കർഷകസംഘം നടത്തുന്ന കൃഷിയെ സംബന്ധിച്ച് വില്ലേജ് സെക്രട്ടറി കെ വൈ മനോജ് വിശദീകരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി എം എൻ മുരളി, പഞ്ചായത്ത് അംഗം തേജസ് ജോൺ, ലത ശിവന്‍, ഗണേഷ് ടി ശങ്കർ, ജയ് മാത്യു മണിയാട്ട് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിൽ അഞ്ച് ഏക്കറിലാണ് കർഷകസംഘം കൃഷി തുടങ്ങിയത്. കൃഷിയിൽനിന്ന് ലഭിക്കുന്ന നെല്ല് അരിയാക്കി "മാറാടി റൈസ്' എന്ന പേരിൽ വിൽക്കും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി നെൽക്കൃഷി വ്യാപിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.










0 comments