ഹരിതശ്രീ ജൈവക്കൂട്ട് ഉൽപ്പന്നം വിപണിയിലേക്ക്

ആമ്പല്ലൂർ പഞ്ചായത്തിൽ ഹരിതശ്രീ ജൈവക്കൂട്ട് ആംപ്യൂൾ വിതരണം കെ ജി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
ആമ്പല്ലൂർ
ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമസേന സംരംഭം ഹരിതശ്രീ ജൈവക്കൂട്ട് നിർമാണ യൂണിറ്റിന്റെ ബയോബിൻ കമ്പോസ്റ്റ് മീഡിയം "ആംപ്യൂൾ’ വിതരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് അധ്യക്ഷനായി. ടി ആർ ഗോവിന്ദൻ, പി ജനാർദനൻ പിള്ള എന്നിവർ പാക്കറ്റുകൾ ഏറ്റുവാങ്ങി. ഹരിതകർമസേന അംഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ജില്ലാപഞ്ചായത്ത് അംഗം ബിനി ഷാജി നിർവഹിച്ചു. പദ്ധതിക്ക് പിന്തുണ നൽകിയ ആഗ്നസ് മരിയയെയും ജലജ റെജിയെയും അനുമോദിച്ചു. ടി കെ മോഹനൻ, കെ എ മുകുന്ദൻ, ഷീല സത്യൻ, കെ മനോജ്, കെ ആർ രാജി എന്നിവർ സംസാരിച്ചു.











0 comments