ലഹരിവിരുദ്ധ റാലി നടത്തി

പറവൂർ ഡോൺബോസ്കോ സ്കൂൾ ഓഫ് നഴ്സിങ് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പറവൂർ
ഡോൺബോസ്കോ സ്കൂൾ ഓഫ് നഴ്സിങ് ലഹരിവിരുദ്ധ റാലി നടത്തി. ഡോൺബോസ്കോ ആശുപത്രിയിൽ മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വി എം ഹാരിസ്, ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര എന്നിവർ സംസാരിച്ചു. നഴ്സിങ് വിദ്യാർഥികൾ മൈം അവതരിപ്പിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞയും ചൊല്ലി.
പറവൂർ
നന്തികുളങ്ങര കലാസാഹിത്യവേദി ആൻഡ് കെ എം സലിം മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജാഥയും സെമിനാറും നടത്തി. പാലക്കുളം പരിസരത്തുനിന്ന് ആരംഭിച്ച ജാഥ വാർഡ് കൗൺസിലർ സി എൽ സംഗീത ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ എം എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ എച്ച് ജലീൽ അധ്യക്ഷനായി. പറവൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ് എ സനിൽകുമാർ, ടി എസ് സുരേന്ദ്രൻ, കെ എം അബ്ദുൾ സലാം, സരസമ്മ സോമൻ എന്നിവർ സംസാരിച്ചു.










0 comments