ad
Deshabhimani

ഷൂട്ട് ഔട്ടിൽ ലിസി മോൾ

shootout

എൻജിഒ യൂണിയൻ സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരവിജയി ലിസിമോൾക്ക് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി നയനൻ സമ്മാനം നൽകുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 02:15 AM | 1 min read

അമ്പലപ്പുഴ ​

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ആവേശം നിറച്ച് വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ മെഡിക്കൽ കോളേജ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മത്സരം യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി നയനൻ ഉദ്ഘാടനംചെയ്തു. മത്സരത്തിൽ വിജയിച്ച ഗ്രേഡ് 2 അറ്റൻഡർ പി ലിസിമോൾക്ക് സമ്മാനം നൽകി. ഏരിയ സെക്രട്ടി എസ് ശ്രീരാജ്, ജില്ലാ കമ്മിറ്റിയംഗം ബിബിൻ ബി ബോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home