കാനകൾക്ക് സ്ലാബിടണം

തിരക്കേറിയ കുഞ്ചാട്ടുകര ജങ്ഷനിൽ സ്ലാബ് ഇല്ലാത്ത കാന
ആലുവ
ചൂണ്ടി–കിഴക്കമ്പലം റോഡിൽ എടത്തല മലേപ്പള്ളി ജങ്‌ഷൻമുതൽ പുക്കാട്ടുപടിവരെ റോഡരികിലെ കാനകൾ അടിയന്തരമായി സ്ലാബിട്ട് മൂടണമെന്നും തിരക്കേറിയ കുഞ്ചാട്ടുകര ജങ്ഷനിൽ സീബ്രാലൈനും സൈൻ ബോർഡുകളും സ്ഥാപിക്കണമെന്നും ആവശ്യം.
വീതികുറഞ്ഞ റോഡും കാനയും ഒരേനിരപ്പിലാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. റോഡിലെ സീബ്ര ലൈനുകൾ മാഞ്ഞതോടെ സ്‌കൂൾ വിദ്യാർഥികൾക്കടക്കം റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. അടിയന്തര നടപടിയില്ലെങ്കിൽ പിഡബ്ല്യുഡി ഓഫീസ് ഉൾപ്പെടെ ഉപരോധിക്കുമെന്ന് സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എം കിള്ളർ പറഞ്ഞു.











0 comments