ഹരിതകർമ സേനയ്ക്ക് "ഇ’ട്രോളി വിതരണംചെയ്‍തു

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് "ഇ" ട്രോളി വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ നിർവഹിക്കുന്നു
കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് "ഇ’ ട്രോളി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് രമ്യ , സ്ഥിരംസമിതി അധ്യക്ഷരായ വി കെ കലേഷ്, ടി വി ബൈജു, ജലജാരാജു, ബ്ലോക്ക് പഞ്ചായത്തംഗം ജയകുമാർ, പഞ്ചായത്തംഗങ്ങളായ അജികുമാർ, ഇ ആർ പൊന്നപ്പൻ, ഇന്ദിര, അസിസ്റ്റന്റ് സെക്രട്ടറി സുനി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു .










0 comments