ad
Deshabhimani

ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

സേനാംഗങ്ങൾക്ക് സുരക്ഷാ 
ഉപകരണങ്ങൾ നൽകണം

harithakarmasena

ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 02:01 AM | 1 min read

കൊച്ചി​


കൊച്ചി കോർപറേഷനിലെ ഹരിതകർമസേനാംഗങ്ങൾക്ക് മഴക്കാല സുരക്ഷാ ഉപകരണങ്ങളായ റെയിൻകോട്ട്, ഗ്ലൗസ്, മാസ്‌ക്‌, സോപ്പ്, റബർ ഷൂ, ക്യാപ് എന്നിവയും മാലിന്യം നീക്കാനാവശ്യമായ പുതിയ ട്രൈയ് സൈക്കിളും നൽകണമെന്ന് ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


എറണാകുളം പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ വി മനോജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ മോഹനൻ രക്തസാക്ഷിപ്രമേയവും ഫാസില ഫൈസൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി വി രാജേഷ്, ബി മനോജ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ വി മനോജ് (പ്രസിഡന്റ്‌). കെ മോഹനൻ, എം ടി സിന്ധു (വൈസ് പ്രസിഡന്റുമാർ). വി കെ പ്രകാശൻ (സെക്രട്ടറി). ഫാസില ഫൈസൽ, ബി മനോജ് (ജോയിന്റ്‌ സെക്രട്ടറിമാർ), സബിത സിജു (ട്രഷറർ). ടി വി രാജേഷ് (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home