കോഴിക്കോട് ബിജെപി ദേശീയഗാനം തടസപ്പെടുത്തി; തിരുവനന്തപുരത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചു

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി അംഗങ്ങള്‍ ദേശീയഗാനം തടസപ്പെടുത്തി വന്ദേമാതരം ആലപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. കോഴിക്കോട് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിനു ശേഷം മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ ഇടയ്ക്ക് കയറി വന്ദേമാതരം പാടിയത്.
ദേശീയഗാനത്തെ പൂർണമായും തടസപ്പെടുത്തിയായിരുന്നു ബിജെപി അംഗങ്ങൾ വന്ദേമാതരം പാടിയത്. ദേശീയഗാനം പൂർണമായും പാടിയ ശേഷം മേയർ ഒ സദാശിവനും മറ്റ് അംഗങ്ങളും ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയിട്ടും ബിജെപി അംഗങ്ങൾ വന്ദേമാതരം ആലാപനം തുടരുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കുകയും ചെയ്തു. രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും മതനിരപേക്ഷതയെയും അവഗണിച്ചുകൊണ്ടാണ് ബിജെപി വന്ദേമാതരം ആലപിച്ചത്.
ദേശീയഗാനം ആലപിച്ചാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാടെ ലംഘിച്ചുകൊണ്ടാണ് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറുടെ നേതൃത്വത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്.
ദേശീയ ഗാനം മനഃപൂർവം തടസപ്പെടുത്തുകയോ അതിൽ അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്താൽ 3 വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ്. ഈ നിയമം നിലനിൽക്കെയാണ് ബിജെപി അംഗങ്ങൾ ദേശീയഗാനത്തെ പൂർണമായും തടസപ്പെടുത്തികൊണ്ട് വന്ദേമാതരം ആലപിച്ചത്. 1971-ലെ ദേശീയ ബഹുമാനത്തിനെതിരായ അപമാനങ്ങൾ തടയൽ നിയമം (Prevention of Insults to National Honour Act, 1971) സെക്ഷൻ 3 പ്രകാരമാണ് ഈ ശിക്ഷ.









0 comments