എംഎസ് സി എൽസ കപ്പലപകടം: പരിസ്ഥിതി ദുര്‍ബല മേഖലകളിൽ ആഘാതമുണ്ടാക്കിയിട്ടില്ലെന്ന് പഠന റിപ്പോര്‍ട്

ചെന്നൈ: കേരളതീരത്തിന് സമീപം ചരക്ക് കപ്പൽ തകര്‍ന്ന സംഭവത്തിൽ പരിസ്ഥിതി സംബന്ധിച്ച ആശങ്ക തള്ളി ചെന്നൈ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ്. 'എം എസ് സി എൽസ 3' ചരക്കുക കപ്പൽ മുങ്ങി മാരക രാസവസ്തുക്കളും എണ്ണയും അടങ്ങിയ കണ്ടെയിനറുകൾ കടലിൽ പതിച്ചിരുന്നു. ഈ അപകടം ലക്ഷദ്വീപ് ദ്വീപുകളുടെ പരിസ്ഥിതിക്കോ വശങ്ങളിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയ്ക്കോ ആഘാതമുണ്ടാക്കിയിട്ടില്ലെന്ന് പഠനം സ്ഥിരീകരിക്കുന്നു.
പരിസ്ഥിതി ദുര്‍ബല മേഖലയായ ഈ പ്രദേശത്തെ പവിഴപുറ്റുകൾക്കും സമുദ്രത്തിലെ അപൂര്‍വ ജൈവ സഞ്ചയങ്ങൾക്കും അപകടം നാശം വരുത്തുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ കേസ് എടുക്കുകയും പഠനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ 51 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിയത്. അപകടകരമായ വസ്തുക്കൾ അടങ്ങിയ 13 കണ്ടെയിനറുകൾ ഇതിൽ ഉണ്ടായിരുന്നു. കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയിനറുകളും മുങ്ങി. ഇവ ഉൾപ്പെടെ 640 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പ്ലാസ്റ്റിക് പെല്ലറ്റുകൾ തെക്കൻ തീരങ്ങളിലേക്ക് അടിച്ചുകയറി.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ഉണ്ടായ പാരിസ്ഥിക പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട് നൽകാൻ കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രാലയത്തോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. കപ്പൽ മുങ്ങിയ സമയത്ത് കടലിലെ ഒഴുക്കും കാറ്റും കാരണം ലക്ഷദ്വീപിലെ സുപ്രധാന സമുദ്ര പരിസ്ഥിതിയെ കൂടുതൽ ദുര്‍ബലമാക്കും എന്ന ആശങ്ക ശക്തമായിരുന്നു. 2025 മേയ് 25-നാണ് 'എം.എസ്.സി എൽസ 3' എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട് മുങ്ങിയത്.









0 comments