ad
Deshabhimani

 മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൈത്തറി മേഖലയുടെ 
പ്രതിസന്ധി പരിഹരിക്കണം

handloom

ജില്ലാ കൈത്തറി അസോസിയേഷൻ ഭാരവാഹികൾ നിവേദനം നൽകിയശേഷം മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 01:49 AM | 1 min read

പറവൂർ​


ജില്ലയിലെ കൈത്തറിമേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കൈത്തറി അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.


ഒരു കോടിയിലേറെ രൂപയാണ് റിബേറ്റ് കുടിശ്ശികയായി സംഘങ്ങൾക്ക് ലഭിക്കാനുള്ളത്. ഇത് കൃത്യമായി ലഭിക്കുന്നില്ലെന്നും സ്കൂൾ യൂണിഫോം കൂലി ഏഴുമാസത്തെ കുടിശ്ശികയായ 25 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്. തൊഴിലാളികൾക്ക് കാലാകാലങ്ങളിൽ ലഭിക്കേണ്ട പ്രൊഡക്ഷൻ ഇൻസന്റീവ് കുടിശ്ശിക ഒരുകോടി രൂപയിൽ അധികമുണ്ട്. മാത്രമല്ല ഹാന്റെക്സിൽനിന്ന്‌ 50 ലക്ഷം രൂപയും കുടിശ്ശികയായി സംഘങ്ങൾക്ക് ലഭിക്കാനുണ്ടെന്നും നിവേദനത്തിൽ ഉന്നയിച്ചു.


നേതാക്കളായ എ എസ് അനിൽകുമാർ, ടി എസ് ബേബി, എം കെ വേണു എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. നിവേദനത്തിലൂടെ ഉന്നയിച്ച കാര്യങ്ങൾക്ക് അടിയന്തരപരിഗണന നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home