ഹജ്ജ് 2027: ജൂലൈ 20 വരെ അപേക്ഷിക്കാം

ഹജ്ജ് ട്രെയിനർമാർക്കുള്ള തെക്കൻ മേഖല പരിശീലന ക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
ഹജ്ജ് 2027 ട്രെയിനർമാർക്കുള്ള തെക്കൻ മേഖല പരിശീലനക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ് ഹാജി അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് ക്ലാസ് നയിച്ചു.
അംഗങ്ങളായ മുഹമ്മദ് സക്കീർ ഹാജി, നൂർ മുഹമ്മദ് നൂർഷ, നോഡൽ ഓഫീസർ പി എ അഹമ്മദ് കബീർ, അബ്ദുൽ സലാം ബാഖവി, ഞാലകം ജമാഅത്ത് പ്രസിഡന്റ് കബീർ കടപ്പിള്ളി, എം എ സുധീർ എന്നിവർ സംസാരിച്ചു. 2027ലെ ഹജ്ജിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പണവും തുടങ്ങി. ജൂലൈ 20 വരെ അപേക്ഷിക്കാം.










0 comments