ad
Deshabhimani

ഹാക്കത്തോൺ സംഘടിപ്പിച്ചു

Hackathon

ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ഹാക്കത്തോൺ

വെബ് ഡെസ്ക്

Published on Jul 16, 2026, 01:00 AM | 1 min read

കാലടി


ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ വുമൺ ഹാക്കത്തോൺ സംഘടിപ്പിച്ചു. സമൂഹത്തിൽ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതായിരുന്നു രണ്ട് ദിവസം നീണ്ട ഹാക്കത്തോണിന്റെ ലക്ഷ്യം.


സംസ്ഥാനത്തിലെ വിവിധ കോളേജുകളിൽനിന്ന്‌ 230 വിദ്യാർഥിനികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ നാഷണൽ സർവീസ് സ്കീം കേരള ലക്ഷദ്വീപ് റീജണൽ ഡയറക്ടർ വൈ എം ഉപ്പിൻ മുഖ്യാതിഥിയായി. ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആർ ശങ്കരസുബ്രഹ്മണ്യൻ, അസോസിയറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, ഡോ. പി കെ സുരേഷ്, സിന്തൈറ്റ് ഗ്രൂപ്പ് അസിസ്റ്റന്റ്‌ ജനറൽ മാനേജർ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home