കൊതുകിനെതിരെ ചിറ്റാറ്റുകരയിൽ "ഗപ്പി ബാങ്ക്’ ക്യാമ്പയിൻ

ചിറ്റാറ്റുകര പഞ്ചായത്തിൽ നടപ്പാക്കുന്ന ഗപ്പി ബാങ്ക് ക്യാന്പയിൻ പുതിയകാവ് ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
സമഗ്രപകർച്ചവ്യാധി പ്രതിരോധപരിപാടിയുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിൽ വിദ്യാർഥികളെ ബ്രാൻഡ് അംബാസഡർമാരാക്കി നടപ്പാക്കുന്ന ഗപ്പിബാങ്ക് ക്യാമ്പയിന് പുതിയകാവ് ഗവ. എൽപി സ്കൂളിൽ തുടക്കമായി.
ചിറ്റാറ്റുകര പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എ ഐ നിഷാദ് അധ്യക്ഷനായി.
പദ്ധതിയിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി കൂത്താടികളെ തിന്നുന്ന ഗപ്പി മീനുകളെ നൽകും. ഡ്രൈ ഡേ അടക്കമുള്ള ജൈവമാർഗങ്ങളിലൂടെ കൊതുകുജന്യരോഗനിയന്ത്രണമാണ് ലക്ഷ്യം.
മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ എസ് മഞ്ജു മുഖ്യപ്രഭാഷണവും ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി ആന്റണി വിഷയാവതരണവും നടത്തി. സി സി അനിരുദ്ധൻ, കെ കെ ഷീബ, എം ആർ രാജേഷ്, ശ്രീമോൾ ഉമേഷ്, കെ എ സ്മിത, അരുൺ സാഗർ, ഹേമ പീറ്റർ എന്നിവർ സംസാരിച്ചു.











0 comments