ad
Deshabhimani

വിസ്‌മയിപ്പിക്കാൻ 
ഗ്രേറ്റ് ബോംബെ 
സർക്കസ്‌

great bombay circus

കലൂർ മണപ്പാട്ടിപ്പറമ്പിൽ നടക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jan 04, 2026, 02:27 AM | 1 min read

കൊച്ചി


ജീവനുള്ള മീൻകുഞ്ഞുങ്ങളെ വിഴുങ്ങി തിരിച്ച്‌ വെള്ളത്തിലേക്കുവിടുന്നതു കാണണോ? എങ്കിൽ കലൂർ മണപ്പാട്ടിപ്പറമ്പിലെ ഗ്രേറ്റ് ബോംബെ സർക്കസ് കാണാൻ ചെല്ലൂ. ഉത്തർപ്രദേശിൽനിന്നുള്ള അന്പത്തിയേഴുകാരൻ വിനോദ് സിങ്ങാണ് മീൻകുഞ്ഞുങ്ങളെ വിഴുങ്ങി അതേപടി പുറത്തേക്കെടുക്കുന്നത്.


ഗ്രേറ്റ് ഓറിയന്റൽ സർക്കസിലായിരുന്നു വിനോദിന്റെ തുടക്കം. പിന്നീട് അപ്പോളോ സർക്കസിന്റെയും ഗ്രേറ്റ് റയ്മാൻ സർക്കസിന്റെയും ഭാഗമായി. സർക്കസിൽ സഹായിയായും കലാകാരനും മാനേജരുമായി. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പം അഭിനയിച്ച വിനോദ് സിങ്ങിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുമുണ്ട്. സർക്കസിൽ എത്യോപ്യൻ കലാകാരന്മാരും മണിപ്പൂരിൽനിന്നുള്ളവരും വിസ്‌മയിപ്പിക്കാനുണ്ട്‌. ഗ്രേറ്റ് ബോംബെ സർക്കസിലെ ഏക കലാകാരിയാണ് തലശേരിക്കാരി പി ബേബി. 12 വർഷമായി സർക്കസ് കലാകാരിയായ ബേബി ഗ്രീൻ സർക്കസിലൂടെയാണ് രംഗത്തെത്തിയത്.


പകൽ 1, വൈകിട്ട്‌ 4, രാത്രി 7 എന്നിങ്ങനെ ദിവസേന മൂന്ന്‌ പ്രദർശനങ്ങളാണുള്ളത്‌. 31 വരെ തുടരും. ടിക്കറ്റ് നിരക്ക്: 150, 300, 500. ഫോൺ: 8893606308, 8921628262.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home