ad
Deshabhimani

ജി ശങ്കരക്കുറുപ്പ് പഠിച്ച ക്ലാസ് മുറികളും 
കെട്ടിടവും ശോച്യാവസ്ഥയിൽ

Govt. boys high school

ഗവ.ബോയ്സ് ഹൈസ്കൂളിലെ ശോച്യാവസ്ഥയിലായ പഴക്കം ചെന്ന കെട്ടിടം

വെബ് ഡെസ്ക്

Published on Jul 25, 2026, 12:34 AM | 1 min read

പെരുമ്പാവൂർ


ഗവ.ബോയ്സ് ഹൈസ്കൂളിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടം അപകടാവസ്ഥയിൽ. 1908ൽ ചെങ്കല്ലും മരവും ഓടും ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന് 118 വർഷം പഴക്കമുണ്ട്.


കവി ജി ശങ്കരക്കുറുപ്പ് ഉൾപ്പെടെ പ്രശസ്തർ പഠിച്ച ക്ലാസ് മുറികൾ ഈ കെട്ടിടത്തിലാണുള്ളത്. കെട്ടിടം പൈതൃകസ്വത്തായി സംരക്ഷിക്കണമെന്ന് പിടിഎ കമ്മിറ്റികളുടെയും നാട്ടുകാരുടെയും അഭിപ്രായം മാനിച്ചാണ് കാലങ്ങളായി നിലനിർത്തിയിരിക്കുന്നത്. 80 വർഷം പഴക്കമുള്ള രാമൻഹാൾ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. കൂടുതൽ പഴക്കംചെന്ന കെട്ടിടത്തിൽ അടുത്തകാലം വരെ പ്രധാന അധ്യാപകന്റെ ഓഫീസ്, സ്ത്രീ–പുരുഷ സ്റ്റാഫ് റൂമുകൾ, റെക്കോഡ് റൂം, ക്ലാസ് മുറികൾ എന്നിവ പ്രവർത്തിച്ചിരുന്നു.


2025ൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനായി നഗരസഭയുടെ ആവശ്യപ്രകാരം ഓഫീസുകളും ക്ലാസ് മുറികളും മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. എന്നാൽ പിന്നീട് നഗരസഭ തിരിഞ്ഞുനോക്കിയിട്ടില്ല. ഉത്തരം താങ്ങിനിർത്തിയിരിക്കുന്ന മരത്തൂണുകൾ പലതും സാമൂഹ്യവിരുദ്ധർ മറിച്ചിട്ട നിലയിലാണ്. ഓടുകൾ പൊട്ടിയും ഊർന്നുവീണും മഴയിൽ ഭിത്തികൾ കുതിർന്നുനിൽക്കുന്ന അവസ്ഥയിലാണ്. കാലപ്പഴക്കം കെട്ടിടത്തെ ബാധിച്ചിട്ടില്ലെങ്കിലും നഗരസഭയുടെ അനാസ്ഥ മൂലം കെട്ടിടം നശിക്കുകയാണ്. കെട്ടിടം സംരക്ഷിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home