കയ്യുത്തിയാല്‍ മേരിമാതാ എല്‍പി സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷം നാളെ തുടങ്ങും

പെരുമ്പാവൂര്‍
കൂവപ്പടി കയ്യുത്തിയാല്‍ മേരിമാതാ എല്‍പി സ്‌കൂളിന്റെ സുവര്‍ണജൂബിലി ഒരുവർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. വെള്ളി പകൽ 11ന് ഐമുറി പള്ളി പാരിഷ് ഹാൾ അങ്കണത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഫാ. ജോസ് ചോലിക്കര, ബേബി തോപ്പിലാൻ, രഞ്ജു കെ തോമസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഐമുറി തിരുഹൃദ ഇടവക മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍, 1976ലാണ് ആരംഭിച്ചത്. 250 വിദ്യാർഥികൾ പഠിക്കുന്നു.










0 comments