"സുവർണസുഷമം' ആഘോഷങ്ങൾക്ക് തുടക്കം

തൃപ്പൂണിത്തുറ കഥകളികേന്ദ്രം സുവർണ ജൂബിലി ആഘോഷം ഡോ. മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ വനിതാ കഥകളികേന്ദ്രത്തിന്റെ രണ്ടുദിവസത്തെ സുവർണജൂബിലി ആഘോഷങ്ങൾ "സുവർണസുഷമം' തുടങ്ങി. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലർ ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു. രാധിക വർമ അധ്യക്ഷയായി. സതിവർമ മെമ്മോറിയൽ എൻഡോവ്മെന്റ് കുമാരി വർമ, ശൈലജ വർമ എന്നിവർക്കും ഹരിദാസൻ തമ്പുരാൻ മെമ്മോറിയൽ എൻഡോവ്മെന്റ് ആർഎൽവി ക്ഷമ രാജയ്‌ക്കും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമ്മാനിച്ചു.
ഡോ. ദിവ്യ എസ് അയ്യർ, ഡോ. സി ഉണ്ണിക്കൃഷ്ണൻ, ആർഎൽവി ദാമോദര പിഷാരടി, ഫാക്ട് പത്മനാഭൻ, ഗീത വർമ തുടങ്ങിയവർ സംസാരിച്ചു. വനിതകളുടെ കേളിയോടെ തുടങ്ങിയ ആഘോഷങ്ങളിൽ "കഥകളിയിലെ പെൺനാൾവഴികൾ' വിഷയത്തിൽ ചർച്ച, രമേശൻ തമ്പുരാൻ സംവിധാനംചെയ്ത വനിതകളുടെ താളവാദ്യക്കച്ചേരി, ഫാക്ട് പത്മനാഭൻ സംവിധാനംചെയ്ത രമണീയം രാമായണം എന്നിവയും അരങ്ങേറി.
ഞായർ രാവിലെ 10ന് വനിതകളുടെ പഞ്ചവാദ്യം, 10.30ന് മുതിർന്ന വനിതകൾ അവതരിപ്പിക്കുന്ന സാരി നൃത്തം എന്നിവയുണ്ടാകും. 10.45ന് ചവറ പാറുക്കുട്ടി അമ്മ അനുസ്മരണ സെമിനാർ, 12ന് ഫുഗഡൊ നൃത്തം, 12.15ന് ചൊല്ലിയാട്ടം എന്നിവയുണ്ടാകും. 3.30ന് സമാപനസമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് വനിതാ കഥകളികേന്ദ്രവുമായി സഹകരിച്ചവരെ ആദരിക്കലും ആറിന് ദുര്യോധനവധം കഥകളിയുമുണ്ടാകും.










0 comments