ad
Deshabhimani

ഏതു നിമിഷവും ‘ഡൗൺ’
ആകും ഗോഡൗൺ

Godown

സൗത്ത് മേൽപ്പാലത്തിന് താഴെ കർഷക റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഫാക്ട് ഗോഡൗൺ കെട്ടിടം

വെബ് ഡെസ്ക്

Published on Jul 13, 2025, 03:34 AM | 1 min read

കൊച്ചി

സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ ഉൾപ്പെടെ നൂറുകണക്കിന്‌ യാത്രികർ കടന്നുപോകുന്ന വഴിയോരത്ത്‌ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ ഫാക്ടിന്റെ വളം ഗോഡൗൺ കെട്ടിടം. ഭിത്തിയിലും ടെറസിലും ആൽമരങ്ങൾ ഉൾപ്പെടെ വൃക്ഷങ്ങളും ചെടികളും വളർന്ന്‌ ചെറിയ കാടുതന്നെ രൂപപ്പെട്ട നിലയിലാണ്‌.



വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അറ്റകുറ്റപ്പണിയോ പരിപാലനമോ ഇല്ലാത്തതിനാൽ ഏതു നിമിഷവും തകർന്നുവീഴാവുന്നത്രയും ജീർണാവസ്ഥയിലാണ്‌. സൗത്ത്‌ മേൽപ്പാലത്തിനു താഴെ കർഷക റോഡിലുള്ള കെട്ടിടം സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായും പരാതിയുണ്ട്‌. കെട്ടിടത്തിനുസമീപം നിരവധിയാളുകൾ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നുണ്ട്‌. കനത്ത മഴയുള്ള സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ അപകടകരമാണെന്നും പരിസരവാസികൾ പറയുന്നു.



അതേസമയം, പുതിയ ഗോഡൗൺ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഫാക്ട്‌ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ റെയിൽ നിർമാണവുമായി ബന്ധപ്പെട്ട്‌ ഗോഡൗണിന്റെ ഒരു ഭാഗം വിട്ടുനൽകിയിരുന്നു. തുടർന്ന്‌ ബാക്കി വന്ന ഭാഗമാണ്‌ ഇപ്പോഴുള്ളത്‌. ഫാക്ട്‌ മാർക്കറ്റിങ്‌ വിഭാഗത്തിന്റെ കീഴിലാണ്‌ ഗോഡൗൺ. പുതിയ ഗോഡൗൺ നിർമാണവുമായി ബന്ധപ്പെട്ട്‌ ടെൻഡർ വിളിച്ചിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ ഗോഡൗണിന്‌ ചുറ്റുമതിൽ നിർമിക്കും. തുടർന്ന്‌ പഴയ കെട്ടിടം പൊളിച്ച്‌ പുതിയ ഗോഡൗൺ നിർമിക്കുമെന്നും ഫാക്ട്‌ അധികൃതർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home