പരക്കംപായൽ മാത്രം; പൊള്ളുന്നു ജീവിതം

ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ടാക്സി കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു
കൊച്ചി
നിരന്തരമായ ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞ് ഗിഗ് തൊഴിലാളികള്‍. ഇന്ധനച്ചെലവ് കുത്തനെ ഉയരുമ്പോഴും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തൊഴിലാളികൾക്ക് നൽകുന്ന കിലോമീറ്റർ നിരക്കിലോ കമീഷനിലോ ആനുപാതികമായ വർധന നൽകുന്നില്ല. ഇത് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ഇന്ധനച്ചെലവ് മാത്രമായി വലിയൊരു തുകയാണ് നിലവില്‍ നീക്കിവയ്‌ക്കേണ്ടിവരുന്നത്.
ഇതിനൊപ്പം താമസം, ഭക്ഷണം തുടങ്ങിയവയുടെ ചെലവുംകൂടി ചേരുമ്പോൾ ദിവസാവസാനം കൈയിൽ അവശേഷിക്കുന്നത് വളരെ തുച്ഛമായ തുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. 10 മുതൽ 14 മണിക്കൂർവരെ കഠിനാധ്വാനം ചെയ്തിട്ടും ജീവിക്കാനുള്ളതുപോലും കിട്ടുന്നില്ല. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ ഉൗബര്‍, ഓല, റാപ്പിഡോ, കേരള സവാരി, സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ്, സെപ്റ്റോ തുടങ്ങിയ കമ്പനികള്‍ അടിസ്ഥാനവേതനം വര്‍ധിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.










0 comments