print edition ക്യൂബ ഒറ്റയ്ക്കല്ല; കാസ്‌ട്രോ ഓർമയിൽ ഗ്രീസിൽ വൻറാലി

പടിഞ്ഞാറൻ ഏതൻസിലെ ക്യൂബന്‍ ഐക്യദാര്‍ഢ്യറാലി
ഏതൻസ്: "ക്യൂബയെ തൊടരുത്! ക്യൂബ ഒറ്റയ്ക്കല്ല' സന്ദേശമുയർത്തി ഗ്രീസിലെ കമ്യൂണിസ്റ്റ് പാർടി (കെകെഇ) പടിഞ്ഞാറൻ ഏതൻസിലെ പെരിസ്റ്റേരിയിൽ വൻ റാലി സംഘടിപ്പിച്ചു. ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ആയിരക്കണക്കിന് തൊഴിലാളികളും യുവാക്കളും പങ്കെടുത്തു.
ക്യൂബയ്‌ക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന യുഎസ് സാമ്പത്തിക ഉപരോധം ഉടനടി അവസാനിപ്പിക്കുക, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യം എന്ന പട്ടികയിൽ നിന്ന് ക്യൂബയെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി. ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയെ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കങ്ങളെ റാലി അപലപിച്ചു.










0 comments