ad
Deshabhimani

നൂറുകടന്ന മുത്തശ്ശിയെ ആദരിച്ചു

കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വിഭാഗം പൊക്ലാശേരി എൽപി സ്‌കൂൾ 
പ്രഥമാധ്യാപികയായിരുന്ന കറുകപ്പറമ്പിൽ ചെല്ലമ്മ ടീച്ചറെ സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Jun 17, 2026, 01:46 AM | 1 min read

കഞ്ഞിക്കുഴി

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനത്തില്‍ കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്‌കൂള്‍ എൻഎസ്എസ് വിഭാഗം 101 വയസുള്ള മുത്തശ്ശിയെ ആദരിച്ചു. പൊക്ലാശേരി എൽപി സ്‌കൂൾ പ്രഥമാധ്യാപികയായിരുന്ന കറുകപ്പറമ്പിൽ ചെല്ലമ്മ ടീച്ചറെയാണ് കുട്ടികളും അധ്യാപകരും വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. കുട്ടികൾ പുതുവസ്‌ത്രങ്ങൾ നൽകിയും സെൽഫിയെടുത്തും സ്‌നേഹം പങ്കിട്ടു. ടീച്ചറുടെ അനുഭവങ്ങളും ഉപദേശങ്ങളും കേട്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് കുട്ടികള്‍ മടങ്ങിയത്. വയോജനങ്ങളെ ചേർത്തുനിർത്തി സംരക്ഷിക്കുകയെന്നത് ഓര്‍മപ്പെടുത്തുക കൂടിയായിരുന്നു സന്ദര്‍ശനം. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ രസ്‌ന, അഞ്‌ജലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home