എട്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

സോനാ മൊല്ല
അങ്കമാലി
കറുകുറ്റിയിൽ റെയിൽവെ ട്രാക്കിനുസമീപം എട്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി സോനാ മൊല്ല (47)യെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘവും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. കുറച്ചുനാളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അങ്കമാലി, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയതിനാൽ, ട്രെയിനിൽ കഞ്ചാവ് കടത്തുന്ന സംഘം കഞ്ചാവുപൊതികൾ അടങ്ങിയ ബാഗ് കറുകുറ്റി ഭാഗത്തുവച്ച് പ്രതിക്ക് എറിഞ്ഞുകൊടുത്തിരുന്നുവെന്നാണ് വിവരം.
ഇതിനായി ഇയാൾ റെയിൽവെ ട്രാക്കിനോടുചേർന്ന് മുറിയെടുത്ത് താമസിക്കുകയായിരുന്നു. കഞ്ചാവ് എത്തിച്ച് നൽകുന്നവരെയും പ്രതിയിൽനിന്ന് വാങ്ങുന്നവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചു.
2022ൽ ഇയാളെ പെരുമ്പാവൂർ എക്സൈസ് 52 ഗ്രാം ഹെറോയിനുമായി പിടികൂടിയിരുന്നു. പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബിനുകുമാർ, എസ്ഐ എസ് സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments