ad
Deshabhimani

ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ചാമ്പ്യന്മാരായി

Futsal Championship

ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കോട്ടയം ജില്ലാ ടീം

വെബ് ഡെസ്ക്

Published on Aug 25, 2026, 12:26 AM | 1 min read

പിറവം


നഗരസഭ ഓണോത്സവത്തിന്റെ ഭാഗമായി പിറവം സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ചാമ്പ്യന്മാരായി. എറണാകുളം റണ്ണറപ്പായി. നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. വർഗീസ് മഠത്തിക്കുന്നേൽ അധ്യക്ഷനായി. അന്നമ്മ ഡൊമി, അരുൺ കല്ലറക്കൽ, ജേക്കബ് തുമ്പയിൽ, ജോമോൻ ജേക്കബ് എന്നിവർ സംസാരിച്ചു.


സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഫുട്ബോളിൽ മികവ് പ്രകടിപ്പിച്ച താരങ്ങളാണ് ചാമ്പ്യൻഷിപ്പിന് എത്തിയത്. ​യൂറോപ്പ്യൻ രാജ്യങ്ങളിൽ വളരെ പ്രിയമേറിയ കായികയിനം കേരളത്തിലും പ്രചരിപ്പിക്കുകയാണ്‌ ലക്ഷ്യം. ഫുട്ബോളിന്റെ കുട്ടിരൂപമാണ് ഫുട്‌സാൽ. അഞ്ചുപേർ അടങ്ങുന്നതാണ്‌ ടീം. ത്രോ കാലുകൊണ്ടാണ്. ഓഫ്സൈഡ് ഇല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home