പെട്രോൾ – ഡീസൽ വിലവർധന
മത്സ്യമേഖലയിലും പ്രതിസന്ധി

ഇന്ധന വിലവർധനവിനെതിരെ സിപിഐ എം സിറ്റി ഹെഡ് ലോഡ് ലോക്കൽ കമ്മിറ്റി എറണാകുളം മാർക്കറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനം
മട്ടാഞ്ചേരി
ഡീസല്‍വില ഗണ്യമായതോതില്‍ വര്‍ധിച്ചതോടെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഡീസല്‍ലഭ്യത കുറഞ്ഞതിനുപിന്നാലെ വിലയും വര്‍ധിച്ചതോടെ ബോട്ടുടമകളും തൊഴിലാളികളും ആശങ്കയിലാണ്.
രണ്ടാഴ്ചയോളം ആഴക്കടലില്‍ പണിയെടുത്ത ശേഷമാണ് ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് തിരികെക്കയറുന്നത്. ഒരു വലിയ ബോട്ടിന് 5,000 മുതല്‍ 6,000 ലിറ്റര്‍വരെ ഡീസല്‍ വേണ്ടിവരും. ചെറിയ ബോട്ടുകള്‍ക്ക് 1500 മുതല്‍ 2000 ലിറ്റര്‍വരെ വേണ്ടിവരും. വില വര്‍ധിച്ചതോടെ വലിയ ബോട്ടിന് കുറഞ്ഞത് 10,000 രൂപയും ചെറിയ ബോട്ടിന് 6,000 രൂപയും അധികം ചെലവ് വരും. നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ബോട്ടുടമകള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. പ്രവര്‍ത്തനച്ചെലവ് കഴിഞ്ഞ് കിട്ടുന്ന തുകയാണ് തൊഴിലാളികളും ബോട്ടുടമകള്‍ക്കും ലഭിക്കുന്നത്.
ഡീസല്‍ ലഭ്യതക്കുറവും മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മീനുമായി കയറുന്ന ബോട്ടുകള്‍ വില്‍പ്പന കഴിഞ്ഞ് പമ്പില്‍ രണ്ടുദിവസം കാത്തുകിടക്കേണ്ട അവസ്ഥയാണ്. ജൂണിൽ ട്രോളിങ് നിരോധം ആരംഭിക്കാനിരിക്കെ പ്രവര്‍ത്തനസമയം നഷ്ടമാകുന്നത് മറ്റൊരു തിരിച്ചടിയാണെന്നും മത്സ്യമേഖലയെ നിലനിര്‍ത്താന്‍ ഡീസലിന് സബ്സിഡി നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ബോട്ടുടമകൾ ആവശ്യപ്പെട്ടു. ആയിരങ്ങള്‍ തൊഴിലെടുക്കുന്ന മേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാൻ സര്‍ക്കാര്‍ ഡീസല്‍ സബ്സിഡി നല്‍കാന്‍ തയ്യാറാകണമെന്ന് കൊച്ചി ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാടെങ്ങും പ്രതിഷേധം
കൊച്ചി
കടുത്ത വിലക്കയറ്റത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന പെട്രോൾ–ഡീസൽ വിലവിലവർധനയിൽ നാടെങ്ങും വ്യാപക പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ വിവിധ ഏരിയകളിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. വിവിധ തൊഴിലാളി, യുവജന സംഘടനകളും പങ്കാളികളായി.
ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനു ശങ്കർ അധ്യക്ഷനായി.
ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) എറണാകുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ നഗരത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. എറണാകുളം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ ചേർന്ന പ്രതിഷേധയോഗം അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ടി ഡി ബാബു അധ്യക്ഷനായി.
സിപിഐ എം ഹെഡ്‌ലോഡ് ലോക്കൽ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗം സംഘടിപ്പിച്ചു ലോക്കൽ കമ്മിറ്റി അംഗം എ എസ് ചിദംബരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് ജേക്കബ് അധ്യക്ഷനായി.










0 comments