ad
Deshabhimani

തൊഴിലാളിസമരങ്ങൾക്ക് 
എഫ്എസ്ഇടിഒയുടെ ഐക്യദാർഢ്യം

fseto

ഉത്തരേന്ത്യയിൽ പടരുന്ന തൊഴിലാളിസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Apr 25, 2026, 02:55 AM | 1 min read

കൊച്ചി


ഉത്തരേന്ത്യയിൽ പടരുന്ന തൊഴിലാളിസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.


കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രകടനത്തിനുശേഷം നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആലുവയിൽ ഹരി ലാൽ, കണയന്നൂരിൽ ഡി പി ദിപിൻ, മൂവാറ്റുപുഴയിൽ ഡാൽമിയ തങ്കപ്പൻ, കോതമംഗലത്ത്‌ കെ എ അൻവർ, കൊച്ചിയിൽ കെ എസ് ഷാനിൽ, പറവൂരിൽ പി ഡി സാജൻ, കുന്നത്തുനാട്ടിൽ ആർ രാജേഷ് എന്നിവർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home