ബിഎൽഒമാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക
പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംഘടിപ്പിച്ച സിഇഒ ഓഫീസ് മാർച്ച്
കൊച്ചി
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുക, വോട്ടർപ്പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎൽഒമാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് വേതനം നൽകുക, ബിഎൽഒമാർക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്എസ്ഇടിഒ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനുമുന്നിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധപ്രകടനം നടത്തി.
കലക്ടറേറ്റ് അങ്കണത്തിൽ നടന്ന യോഗം കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ (സിയുഇഒ) ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി സുനിൽകുമാർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി എം നിയാസ്, കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ രാജേഷ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി എം ജി സനിൽകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, പി ഡി സാജൻ, കെ എസ് ഷാനിൽ തുടങ്ങിയവർ സംസാരിച്ചു.











0 comments