ഫലവൃക്ഷത്തൈ വിതരണം ചെയ്തു

മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ ഫലവൃക്ഷത്തൈ വിതരണം പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 5000ത്തോളം ഫലവൃക്ഷത്തൈ വിതരണം ചെയ്തു.
റംബൂട്ടാൻ, മാങ്കോസ്റ്റീൻ, അബിയു, മിറാക്കിൾ, പേര, മാവ്, പ്ലാവ്, ചാമ്പ, ജാതി, തെങ്ങ്, അടക്ക തുടങ്ങിയ വിവിധയിനം തൈകളാണ് വിതരണം ചെയ്തത്.
പഞ്ചായത്തത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൺവീനർ അനിയൻ പി ജോൺ അധ്യക്ഷനായി. സി വി മാർക്കോസ്, പി കെ കുട്ടിക്കൃഷ്ണൻ, എം പി പൈലി, കെ എസ് സുദർശൻ എന്നിവർ സംസാരിച്ചു.











0 comments