ad
Deshabhimani

അങ്കണവാടി ജീവനക്കാർ അവകാശദിനം ആചരിച്ചു

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 11, 2026, 02:00 AM | 1 min read

പാലക്കാട്

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അങ്കണവാടി ജീവനക്കാരുടെ അഖിലേന്ത്യാ അവകാശദിനാചരണത്തിന്റെ ഭാഗമായാണ്‌ വെള്ളിയാഴ്ച ധർണ നടത്തിയത്‌. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി സരള, സംസ്ഥാന കമ്മിറ്റി സി അംബിക, യമുനാദേവി എന്നിവർ സംസാരിച്ചു. അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം വർക്കേഴ്സിന് 26,000 രൂപയും ഹെൽപ്പർമാർക്ക് 21,000 രൂപയുമായി നിശ്ചയിക്കുക, പെൻഷൻ അവകാശമായി നടപ്പാക്കുക, എല്ലാ അങ്കണവാടികളിലും ആവശ്യത്തിന് സഹായികളെ നിയമിക്കുക, അങ്കണവാടി കെട്ടിടങ്ങൾ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക, പോഷകാഹാരത്തിന്‌ മതിയായ തുക അനുവദിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയും തൊഴിൽ സുരക്ഷാ ഉറപ്പാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അവകാശദിനം ആചരിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home