ഇല്ലാത്ത പ്രോഗ്രസിന് എഐ തരികിട

തിരുവനന്തപുരം:
ആരോഗ്യവകുപ്പിന്റെ വീഴ്ചകളും അനാസ്ഥയും മറയ്ക്കാൻ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി മന്ത്രി കെ മുരളീധരൻ. എഐ ഉപയോഗിച്ച് ഇല്ലാത്ത നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് പുതിയ തരികിട. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നേട്ടങ്ങൾ നിരത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് മന്ത്രി നിർദേശിച്ചത്. എന്നാൽ, പകർച്ചവ്യാധിയും ചികിത്സാപിഴവുമല്ലാതെ ആരോഗ്യവകുപ്പിന് മറ്റ് നേട്ടങ്ങളില്ലാത്തതിനാൽ ഉദ്യോഗസ്ഥർ വലഞ്ഞു.
ബന്ധപ്പെട്ട പല ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞതോടെ അവസാനം എൻഎച്ച്‌എം ജീവനക്കാരുടെ അടുത്തെത്തി. കരാർ റദ്ദാക്കുമെന്ന ഭയത്തിലുള്ള ജീവനക്കാർക്ക് മറ്റു മാർഗമുണ്ടായില്ല. ഇതോടെയാണ് എഐ ചിത്രം ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. പ്രാരംഭ നടപടികൾ പോലും തുടങ്ങാത്ത കെ കരുണാകരന്റെ പേരിലുള്ള തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജാകും പ്രധാന നേട്ടമായി ഉയർത്തിക്കാണിക്കുക. ആർദ്രം മിഷനിൽ എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച 152 തസ്തികകളുടെ ക്രെഡിറ്റും യുഡിഎഫ് പട്ടികയിൽ തിരുകികയറ്റാനാണ് സാധ്യത.











0 comments