ad
Deshabhimani

ഫലവൃക്ഷത്തോട്ടനിർമാണം നടത്തി

Fruit orchard construction

തുറവൂർ സെന്റ്‌ അഗസ്റ്റിൻസ്‌ ഇടവകയിൽ ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 
ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഡോ. പി കെ ദിലീപ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 01:46 AM | 1 min read

അങ്കമാലി


തുറവൂർ സെന്റ്‌ അഗസ്റ്റിൻ ഇടവകയിൽ ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ട നിർമാണം നടത്തി. ചെന്നൈ ഡിവിഷൻ കൺസർവേറ്റർ ഡോ. പി കെ ദിലീപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പോൾ കോട്ടയ്ക്കൽ അധ്യക്ഷനായി. വീടുകളിലേക്ക് നൽകിയ പച്ചക്കറിവിത്തിന്റെ വിതരണോദ്ഘാടനം സഹവികാരി ഫാ. അബിൻ മല്പാൻ നിർവഹിച്ചു. ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.


വൈസ് ചെയർമാൻ ജോയി പടയാട്ടിൽ, മദർ സുപ്പീരിയർ സിസ്റ്റർ ഡിവോഷ്യാ, ബിനോയ് തളിയൻ, ജനറൽ സെക്രട്ടറി സിൽവി ബൈജു, ട്രഷറർ ബിജു വളപ്പിലാൻ, ജോയിന്റ്‌ സെക്രട്ടറിമാരായ ബാബു വടക്കുംതല, ജെസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home