പിറവം സ്കൂളിൽ ഫലവൃക്ഷത്തോട്ടം

പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം ഷിബു തോമസ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴവർഗ കൃഷിത്തോട്ടം നിർമിച്ചു. കേരള സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും നാഷണൽ സർവീസ് സ്കീം സ്റ്റുഡൻസ് പൊലീസ് കേഡറ്റ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി.
20 സെന്റിൽ മാവ്, പ്ലാവ്, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോട്ട, പേര, ചെറി, ഞാവൽ തുടങ്ങി വ്യത്യസ്തങ്ങളായ ഫലവൃക്ഷച്ചെടികളാണ് നട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു തോമസ് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജി പ്രദീപ് അധ്യക്ഷനായി. കൃഷി ഓഫീസർ ശീതൾ ബാബു പദ്ധതി വിശദീകരണം നടത്തി. ലൂസി സണ്ണി, ഫാ. മാത്യു വാതക്കാട്ട്, ഡോ. ഷാജി വർഗീസ്, എബിൻ കുര്യാക്കോസ്, വി പി വർഗീസ്, മഞ്ജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.










0 comments