നാട് മാറിയത് ഇങ്ങനെ
ഫോർട്ട്‌കൊച്ചിയിൽ സുഖമായി തങ്ങാം

ഫോർട്ട്‌കൊച്ചി റസ്റ്റ് ഹൗസ് നവീകരണത്തിനുശേഷം
കൊച്ചി
പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായാണ് ഫോർട്ട്‌കൊച്ചി റസ്റ്റ് ഹൗസ് നവീകരിച്ചത്.
ഫോര്‍ട്ട്കൊച്ചി ബീച്ചിന് അഭിമുഖമായി 1962ലും 2006ലും നിര്‍മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. നവീകരിച്ച റസ്റ്റ് ഹൗസ് 2024 ഒക്‌ടോബർ 19 മുതൽ ജനങ്ങൾക്ക് തുറന്നുനൽകി. പൈതൃകഭംഗിക്ക് കോട്ടംവരാത്ത രീതിയിലായിരുന്നു നവീകരണം.
2022–--23 ബജറ്റിൽ ഉൾപ്പെടുത്തി 1.45 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ശീതീകരിച്ച മുറിയുടെ ഒരുദിവസത്തെ വാടക 750 രൂപയാണ്. റസ്റ്റ് ഹൗസിലെ അഞ്ച് എസി മുറികളിൽ മൂന്നുമുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്നത്. ഒരുമാസം മുമ്പുമുതൽ ബുക്ക് ചെയ്യാം.

(ഫോർട്ട്‌കൊച്ചി റസ്റ്റ് ഹൗസ്
നവീകരണത്തിനുമുന്പ്









0 comments