ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിച്ചു

സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ഫോഴ്സ കൊച്ചി എഫ്സിയുടെ ആരാധകക്കൂട്ടായ്മയായ ഫോഴ്സ ക്രൂസിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിക്കുന്നു
മട്ടാഞ്ചേരി
സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ഫോഴ്സ കൊച്ചി എഫ്സിയുടെ ആരാധകക്കൂട്ടായ്മയായ ഫോഴ്സ ക്രൂസിന്റെ നേതൃത്വത്തിൽ ‘നമ്മുടെ കടൽത്തീരം ശുചിയാക്കാം' ലക്ഷ്യത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ഒന്നാംഘട്ട ശുചീകരണം നടത്തി.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളക്കൽ ഉദ്ഘാടനം ചെയ്തു. ഫോഴ്സ കൊച്ചി മീഡിയ മാനേജർ കെ കെ നൗഷാദ്, ഫോഴ്സ ക്രൂസ് ജനറൽ സെക്രട്ടറി സഹദ് മുനീഫ്, ലേഡീസ് വിങ് ഹെഡ് മായ മുരളി, എന്നിവർ നേതൃത്വം നൽകി.
ബീച്ചിലുണ്ടായിരുന്ന വിനോദസഞ്ചരികളും മറ്റു ഫുട്ബോൾ ആരാധകരും ഫോഴ്സ ക്രൂസിനൊപ്പം ശുചീകരണത്തിൽ പങ്കാളികളായി. തുടർന്നും ബീച്ച് ശുചീകരണപ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.









0 comments