കനത്ത മഴ: പൗരാണിക കെട്ടിടങ്ങൾ ഭാഗികമായി തകർന്നു

മട്ടാഞ്ചേരി
മഴ കനത്തതോടെ ഫോർട്ട്കൊച്ചിയിൽ രണ്ട് പൗരാണിക കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. കസ്റ്റംസ് ജെട്ടിക്കുസമീപത്തെ പൗരാണിക കെട്ടിടത്തിന്റെ ഒരുഭാഗം പകൽ രണ്ടരയോടെയാണ് തകർന്നത്. ജെട്ടിയിൽ ബോട്ട് കയറാൻ വന്ന യാത്രക്കാർ കെട്ടിടത്തിനോടുചേർത്ത് വച്ചിരുന്ന സ്‌കൂട്ടറും നാലുസൈക്കിളും തകർന്നു. യാത്രക്കാരെയും കാത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിലെ റക്സിനും കേടുപറ്റി. അമരാവതിയലെ സെന്റ് പോൾസ് ആൻഡ് സെൻഡ് പീറ്റേഴ്സ് പള്ളിയുടെ കീഴിലെ സെന്റ് ആന്റണീസ് കപ്പേളയുടെ ഒരുഭാഗവും തകർന്നുവീണു. 1795ൽ സ്ഥാപിച്ചതാണ് കപ്പേള. മട്ടാഞ്ചേരി ബസാറിലെ ചില പൗരാണിക കെട്ടിടങ്ങളും തകർച്ച ഭീഷണി നേരിടുന്നുണ്ട്.










0 comments