അപകടക്കെണിയൊരുക്കി നടപ്പാതകൾ

എംസി റോഡിൽ രാമപുരം കവലയിലെ എസ്എൻഡിപി കെട്ടിടത്തിനുസമീപം കാനയുടെ സ്ലാബ് തകർന്നനിലയിൽ
കൂത്താട്ടുകുളം
നഗരസഭാ പ്രദേശത്തെ റോഡുകളിലെ നടപ്പാതകൾ തകർന്നത് അപകടക്കെണിയാകുന്നു.
എംസി റോഡിൽ രാമപുരം കവലയിലെ എസ്എൻഡിപി കെട്ടിടത്തിനുസമീപം കാനയുടെ സ്ലാബ് തകർന്നിട്ട് ആഴ്ചകളായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.
സ്ലാബ് തകർന്ന് ഉള്ളിലേക്ക് പതിച്ചതോടെ രൂപപ്പെട്ട ഗർത്തം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. ഗവ. യുപി സ്കൂൾ ഉൾപ്പെടെ രണ്ട് വിദ്യാലയങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന നടപ്പാതയാണിത്. ഹൈസ്കൂൾ റോഡിലും മാർക്കറ്റ് റോഡിലുമെല്ലാം നടപ്പാത തകർന്നത് പ്രതിസന്ധിയാകുന്നുണ്ട്. മാർക്കറ്റ് റോഡിൽ കാനയ്‌ക്കുമുകളിൽ സ്ലാബിട്ടതിലെ ഉയരവ്യത്യാസം അപകടകാരണമാകുന്നുണ്ട്.








0 comments