ഫുട്ബോൾ വിളംബരറാലി നടത്തി

പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ നടന്ന ലോകകപ്പ് ഫുട്ബോൾ വിളംബരറാലി
കിഴക്കമ്പലം
പുക്കാട്ടുപടി വള്ളത്തോൾസ്‌മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ വിളംബരറാലി സംഘടിപ്പിച്ചു. വിവിധ ടീമുകളുടെ പതാകകളും വഹിച്ച് വാദ്യാമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ വായനശാല പ്രവർത്തകരും നാട്ടുകാരും അണിനിരന്നു.
തുടർന്ന് ചേർന്ന സമ്മേളനത്തിൽ ദേശീയ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറി ഷൈജൻ പി കുര്യാക്കോസ് മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, ഡാലസ് ഷാജി കാടപറമ്പിൽ, അഷ്വൽ സജീവ്, ജേക്കബ് സി മാത്യു, കെ എം മഹേഷ്, പി വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ സ്പോർട്സ് പുസ്തകങ്ങളുടെ പ്രദർശനം, പെനൽറ്റി ഷൂട്ടൗട്ട് മത്സരം, ക്വിസ്, പുസ്തകചർച്ച, ഫിലിം പ്രദർശനം എന്നിവ നടക്കും.










0 comments