ഫുട്ബോൾ ആവേശത്തിൽ കൊമ്പനാട് യുപിഎസ്

കൊമ്പനാട് ഗവ. യുപിഎസിൽ നടത്തിയ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിലെ വിജയികൾക്ക് എസ്എംസി ചെയർമാൻ വി എസ് അനീഷ് കുമാർ ട്രോഫികൾ വിതരണം ചെയ്യുന്നു
പെരുമ്പാവൂർ
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കൊമ്പനാട് ഗവ. യുപി സ്കൂളിൽ വിദ്യാർഥികൾക്കായി ജേഴ്സി ഡേയും ഷൂട്ടൗട്ട് മത്സരവും നടത്തി.
വിജയികളായ കുട്ടികൾക്ക് വേൾഡ് കപ്പ് മാതൃകയിൽ ട്രോഫികൾ നൽകി. പിടിഎ പ്രസിഡന്റ് അഭിലാഷ് അനിരുദ്ധ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി എസ് അനീഷ് കുമാർ ട്രോഫികൾ വിതരണം ചെയ്‌തു. പ്രധാനാധ്യാപിക കെ എസ് സുധ സംസാരിച്ചു.










0 comments