ad
Deshabhimani

ഉപജില്ലാ പാചകമത്സരം ; ആറ്റിനിക്കര എൽപി സ്കൂളിന്‌ പാചകറാണി കിരീടം

food fest
വെബ് ഡെസ്ക്

Published on Nov 25, 2025, 02:15 AM | 1 min read


കോലഞ്ചേരി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഉപജില്ലാ പാചകമത്സരം പുത്തൻകുരിശ് ഗവ. യുപി സ്കൂളിൽ നടന്നു. എഇഒ പി ആർ മേഖല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി ജോൺ അധ്യക്ഷനായി. ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്നാകരൻ, ടി യു കുര്യാക്കോസ് എന്നിവർ ‘മക്കളും ഭക്ഷണവും’ വിഷയത്തിൽ ക്ലാസെടുത്തു. ഏലിയാസ് ജോൺ, റൂബി പോൾ, ടെനി ഡിക്കോത്ത്, കെ ആർ മിഥുൻ എന്നിവർ സംസാരിച്ചു. ആറ്റിനിക്കര ഗവ. എൽപി സ്കൂളിലെ മറിയം ബൈജു ഒന്നാംസ്ഥാനം നേടി. ജിയുപിഎസ് വെമ്പിളിയിലെ കെ ആർ സോമനാഥ് രണ്ടും ജിയുപി സ്കൂൾ വലമ്പൂരിലെ പി സി മോളി മൂന്നും സ്ഥാനങ്ങൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home