ad
Deshabhimani

സഹപാഠികള്‍ക്ക് സമ്മാനമൊരുക്കാന്‍ 
വിദ്യാർഥികളുടെ ഭക്ഷ്യമേള

food fest
വെബ് ഡെസ്ക്

Published on Dec 13, 2025, 02:15 AM | 1 min read


കളമശേരി

അസുഖബാധിതരായി വീടുകളിൽ കഴിയുന്ന സഹപാഠികൾക്ക് ക്രിസ്മസ് -പുതുവത്സര സമ്മാനങ്ങള്‍ നല്‍കാന്‍ ധനശേഖരണാര്‍ഥം ഭക്ഷ്യമേളയുമായി ഏലൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും.


വിദ്യാർഥികൾ വീടുകളിൽ ഉണ്ടാക്കിയ വിവിധ പലഹാരങ്ങൾ, ജ്യൂസുകൾ, ബിരിയാണി, പായസം തുടങ്ങി എഴുപതോളം വിഭവം സ്കൂൾ ഹാളിൽ വിൽപ്പനയ്‌ക്കൊരുക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ സിബി അഗസ്റ്റിനും സഹപ്രവർത്തകരും പിടിഎ ഭാരവാഹികളും നേതൃത്വം നൽകി. അഞ്ചാമത് വർഷമാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സമ്മാനങ്ങളുമായി സഹപാഠികളുടെ വീട് സന്ദർശിക്കാനിരിക്കുകയാണ് വിദ്യാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home