ad
Deshabhimani

തെരഞ്ഞെടുപ്പ്‌ ബോധവൽക്കരണം: 
തെരുവുനാടകവും ഫ്ലാഷ്‌ മോബും നടത്തി

flashmob
വെബ് ഡെസ്ക്

Published on Feb 20, 2026, 01:30 AM | 1 min read


കാക്കനാട്

തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ (സ്വീപ്) പരിപാടിയുടെ ഭാഗമായി തെരുവുനാടകവും ഫ്ലാഷ്‌ മോബും സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. കെഎംഎം കോളേജ് പ്രിൻസിപ്പൽ ഡോ. സബാന ബക്കർ, സ്വീപ് എറണാകുളം അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home